ദോഹ: കൃത്യമായ നിയമങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 23 ട്രാവൽ, എയർ ഫ്രൈറ്റ് ഏജൻസികൾക്കെതിരെ സിവിൽ ഏവിയേഷൻ ജനറൽ അതോറിറ്റി നടപടിയെടുത്തു.......
ദോഹ: ചൈനയിലെ ഷാങ്ഹായിൽ നടന്ന 67-ാമത് അന്താരാഷ്ട്ര ഗണിത ഒളിമ്പ്യാഡിൽ (IMO 2026) ഖത്തറിന് അഭിമാന നേട്ടം. ആഗോളതലത്തിൽ ശ്രദ്ധേയമായ മത്സരത്തിൽ ഖത്തറി വിദ്യാർത്ഥിയായ ലൈത്ത് തുവൈർ (Laith Tuwair) ഓണററി സർട്ടിഫിക്കറ്റ് (Honorary Certificate) കരസ്ഥമാക്കി.
ജൂലൈ 10 മുതൽ 21 വരെ ഷാങ്ഹായിൽ നടന്ന മത്സരത്തിൽ 121-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിഭകളായ വിദ്യാർത്ഥികളാണ് പങ്കെടുത്തത്. ......
ദോഹ: ഗാസയിലെ യുദ്ധംഅവസാനിപ്പിക്കാനും സമാധാനം പുനഃസ്ഥാപിക്കാനുമുള്ള യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമഗ്ര പദ്ധതിയും യു.എൻ രക്ഷാസമിതിയുടെ 2803-ാം നമ്പർ പ്രമേയവും മുൻനിർത്തിയുള്ള റോഡ്മാപ്പ് തള്ളിക്കളഞ്ഞ ഇസ്രായേൽ നിലപാടിനെ രൂക്ഷമായി അപലപിച്ച് ഖത്തർ ഉൾപ്പെടെ എട്ട് അറബ്-ഇസ്ലാമിക രാജ്യങ്ങൾ. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്ര രൂപീകരണത്തെ എതിർക്കുന്ന ഇസ്രായേലിന്റെ പരസ്യമായ നിലപാട് മേഖലയിലെ ശാശ്വത സമാധാന ശ്രമങ്ങളെ പാടെ തകർക്കുന്നതാണെന്ന് വിദേശകാര്യ മന്ത്രിമാർ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.
ഖത്തർ, ജോർദാൻ, യു.എ.ഇ, ഇന്തോനേഷ്യ, പാകിസ്ഥാൻ, തുർക്കിയെ, സൗദി അറേബ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ഇസ്രായേലിന്റെ നിലപാടിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയത്.ഗാസയിലെ യുദ്ധം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് നടത്തുന്ന തീവ്രശ്രമങ്ങൾക്ക് തിരിച്ചടിയാകുന്ന നിലപാടാണ് ഇസ്രായേലിന്റേത്. ......
പി വി എ നാസർ
ദോഹ:ചിങ്ങമാസത്തിലെ അത്തം നാൾ പിറന്നതോടെ ഖത്തറിലെ പ്രവാസി മലയാളികളും പൊന്നോണത്തെ വരവേൽക്കാനുള്ള ആവേശകരമായ ഒരുക്കങ്ങളിലേക്ക് കടന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ഓർമ്മകളുമായി പ്രവാസലോകത്ത് ഓണാഘോഷങ്ങൾ കൂടുതൽ മനോഹരമാക്കാൻ സാംസ്കാരിക സംഘടനകളും കൂട്ടായ്മകളും തയ്യാറെടുത്തു കഴിഞ്ഞു.കർണാടകയിലെ ഗുണ്ടൽപേട്ട ഉൾപ്പെടെയുള്ള പൂപ്പാടങ്ങളിൽ നിന്നുള്ള ചെണ്ടുമല്ലി, വാടാമല്ലി, ജമന്തി, മുല്ല, സൂര്യകാന്തി എന്നീ പൂക്കൾ വിമാനം കയറി ദോഹയിലെ വിപണികളിലേക്ക് എത്തിത്തുടങ്ങി.റസ്റ്റോറന്റുകളിലും ഹോട്ടലുകളിലും ഓണസദ്യയ്ക്കുള്ള മുൻകൂട്ടി ബുക്കിംഗുകൾ ആരംഭിച്ചു. ......
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ഗരാഫയിലെ Pearling International School ഗ്രൗണ്ടിൽ സംഘടിപ്പിച്ച Freedom Cup ക്രിക്കറ്റ് ടൂർണമെന്റിൽ MK XI ചാമ്പ്യന്മാരായി. ആവേശകരമായ ഫൈനൽ മത്സരത്തിൽ H.H. ......
ദോഹ: ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനം വേൾഡ് മലയാളി കൗൺസിൽ ഖത്തർ (WMC-Q) വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. ഓഗസ്റ്റ് 15ന് അൽ മുഫ്താ റെന്റ് എ കാർ വേദിയിലായിരുന്നു ആഘോഷപരിപാടികൾ.
WMC-Q ജനറൽ സെക്രട്ടറി രഞ്ജിത്ത് ചാലിൽ സ്വാഗതം ആശംസിച്ചു. ......
ദോഹ: ഫ്രണ്ട്സ് ഓഫ് തിരുവല്ല (FOTA) ഖത്തർ ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യദിനാഘോഷം ദോഹയിലെ മോഡേൺ ആർട്ട് സെന്ററിൽ വിപുലമായി സംഘടിപ്പിച്ചു.
ഫ്രണ്ട്സ് ഓഫ് തിരുവല്ല ഖത്തർ ചാപ്റ്റർ പ്രസിഡന്റ് ശ്രീ. തോമസ് കുര്യൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ IMF പ്രസിഡന്റ് ശ്രീ. ......
ദോഹ: ഒലീവ് ഇന്റർനാഷണൽ സ്കൂളിന്റെ വിവിധ ക്യാമ്പസുകളിൽ ഇന്ത്യയുടെ 80-ാം സ്വാതന്ത്ര്യ ദിനം വൻ രാജ്യസ്നേഹത്തോടെയും ഐക്യദാർഢ്യത്തോടെയും ആഘോഷിച്ചു. വിദ്യാർത്ഥികളിലും ജീവനക്കാരിലും ദേശീയ വികാരം വളർത്തുന്നതിനും ഐക്യം, സമഗ്രത, ഉത്തരവാദിത്തം, സേവനം എന്നീ മൂല്യങ്ങൾ വളർത്തിയെടുക്കുന്നതിനുമുള്ള സ്കൂളിന്റെ പ്രതിബദ്ധത വ്യക്തമാക്കുന്നതായിരുന്നു ദിനാഘോഷങ്ങൾ.
അൽ തുമാമ ക്യാമ്പസിൽ നടന്ന പ്രധാന ചടങ്ങിൽ ചെയർമാൻ ശ്രീ. ......
ദോഹ: അബു സംറ കര അതിർത്തി ലാൻഡ് കസ്റ്റംസ് വിഭാഗം നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് ശേഖരം പിടിച്ചെടുത്തു. 24.39 ഗ്രാം ഹാഷിഷ്, മെത്താമ്പറ്റാമൈൻ (ഷാബു), 30 ലിറിക്ക ഗുളികകൾ എന്നിവയാണ് രാജ്യത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെ അധികൃതർ പിടികൂടിയത്.
അതിർത്തി കടന്നെത്തിയ യാത്രക്കാരന്റെ പെരുമാറ്റത്തിൽ സംശയം തോന്നിയ കസ്റ്റംസ് ഇൻസ്പെക്ടർ വാഹനം വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ......